സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ ക്രമക്കേട്…85 ലക്ഷത്തിന്റെ നഷ്ടമെന്ന് റിപ്പോർട്ട്…
സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ ക്രമക്കേട്. പാലക്കാട് തണ്ണീരങ്കാട് സഹകരണ ബാങ്കിൽ 85 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ആലത്തൂർ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാറുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ നാല് ജീവനക്കാർക്കെതിരെ കുഴൽമന്ദം പൊലീസ് കേസെടുത്തു.
നീതി സ്റ്റോർ നടത്തിപ്പുകാരൻ സത്യവാൻ, ബാങ്ക് സെക്രട്ടറി ജയ, ജീവനക്കാരായ അജിത, സുദേവൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സഹകരണ സംഘം രജിസ്ട്രാറുടെ പരാതിയിലാണ് നടപടി. നീതിസ്റ്റോർ നടത്തിപ്പിൽ ക്രമക്കേട് നടത്തിയാണ് ഇവർ ബാങ്കിന് നഷ്ടമുണ്ടാക്കിയതെന്നാണ് റിപ്പോർട്ട്