പാളത്തിൽ ഇരുമ്പ് കമ്പി… എൻജിനിൽ കുടുങ്ങിയിട്ടും….

ഉത്തർ പ്രദേശിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം. ലോക്കോ പൈലറ്റിന്റെ തക്ക സമയത്തെ ഇടപെടലിൽ ഒഴിവായത് വലിയ അപകടം. പാസഞ്ചർ ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമമാണ് ലോക്കോ പൈലറ്റിന്റെ ഇടപെടലിൽ പിലിഭിത്തിൽ ഒഴിവായത്. 25 അടി നീളമുള്ള ഇരുമ്പ് കമ്പി പാളത്തിൽ വച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് കൃത്യ സമയത്ത് പ്രയോഗിച്ചതോടെ ട്രെയിൻ നിൽക്കുകയായിരുന്നു. 

പിലിഭിത്തിൽ നിന്ന് ബറേലിയിലേക്കുള്ള റെയിൽവേ ട്രാക്കിലാണ് വലിയ ഇരുമ്പ് കമ്പി വച്ച നിലയിൽ കണ്ടെത്തിയത്. ലാലൌരിഖേര റെയിൽവേ ഹാൾട്ടിന് സമീപത്ത് വച്ചാണ് സംഭവം. വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. ട്രെയിൻ നിർത്തിയതിന് പിന്നാലെ റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥരും റെയിൽവേ പൊലീസും സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. 

Back to top button