അൻവറിന് രഹസ്യം ചോര്‍ത്തിയതിനു സസ്‌പെന്‍ഡ് ചെയ്ത കമാന്‍ഡോകളെ തിരിച്ചെടുത്തു…
എസ്ഒജിയിൽ നിന്നും സസ്പെൻഡ് ചെയ്ത പൊലീസുകാരെ തിരിച്ചെടുത്തു. പിവി അൻവറിന് പൊലീസ് രഹസ്യം ചോർത്തിയെന്നാരോപിച്ച് സസ്പെൻസ് ചെയ്തവരെയാണ് തിരിച്ചെടുത്തത്. പയസ് സെബാസ്റ്റ്യൻ, മുഹമ്മദ് ഇല്യാസ് എന്നിവരെയാണ് തിരിച്ചെടുത്തത്.
ഏപ്രില്‍ 28 നു സസ്‌പെന്റ് ചെയ്തവരെ 12 ദിവസത്തിനകം ആണ് തീര്‍ച്ചെടുത്തത്. സസ്‌പെന്‍ഷന്‍ കഴിഞ്ഞു 2 ആഴ്ച പൂര്‍ത്തി ആകും മുന്‍പാണ് അസാധാരണ തിരിച്ചെടുക്കല്‍. എസ്ഒജി രഹസ്യങ്ങള്‍ ചോര്‍ത്തി, അച്ചടക്കം ലംഘിച്ചു സേനക്ക് കളങ്കം ഉണ്ടാക്കി തുടങ്ങിയ കുറ്റം ചുമത്തി ആയിരുന്നു സസ്‌പെന്‍ഷന്‍.
ഇവര്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വിവരമുണ്ടായിരുന്നു. പി വി അന്‍വര്‍ എംഎല്‍എയ്ക്കടക്കം വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിവരവുമുണ്ടായിരുന്നു.