യുഎഇയിലേക്ക് ഇറാൻ്റെ മിസൈൽ ആക്രമണം… കീഴടങ്ങാനാകില്ലെന്ന് ആവർത്തിച്ച് ഇറാൻ

പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ യുഎഇയിലേക്ക് മിസൈൽ ആക്രമണം നടത്തി ഇറാൻ. ആക്രമണത്തെ തുടർന്ന് യുഎഇ വ്യോമപാത താത്കാലികമായി അടച്ചു. അബുദാബിയിലെ എണ്ണപാടം ലക്ഷ്യമിട്ടും ഡ്രോൺ ആക്രമണമുണ്ടായി. അതേസമയം, കീഴടങ്ങാനാകില്ലെന്ന് ആവർത്തിച്ച് ഇറാൻ രം​ഗത്തെത്തി. സമാധാന ചർച്ചകൾക്കായി ഈജിപ്ത് വിദേശകാര്യ മന്ത്രി ഗൾഫ് രാജ്യങ്ങളിലെത്തിയിട്ടുണ്ട്. അതിനിടെ, ഇറാനൊപ്പം നിൽക്കുന്നുവെന്ന് റഷ്യ വീണ്ടും വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാൻ പരമാവധി ശേഷി വിനിയോഗിക്കാൻ തയ്യാറെന്നും റഷ്യ പ്രഖ്യാപിച്ചു.

Related Articles

Back to top button