ഇറാനോട് ഇന്ത്യ അനുഭാവം അറിയിച്ചു.. എസ് ജയശങ്കറുമായി സംസാരിച്ച് ഇറാൻ വിദേശകാര്യ മന്ത്രി…

ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി സംസാരിച്ച് ഇറാൻ വിദേശകാര്യ മന്ത്രി. എസ് ജയശങ്കറുമായി ഇറാൻ വിദേശകാര്യ മന്ത്രി ടെലഫോണിൽ സംസാരിച്ചു. ഇസ്രയേൽ ആക്രമണത്തെ ഇന്ത്യ അപലപിച്ചു. ഇറാനോട് ഇന്ത്യ അനുഭാവം അറിയിച്ചു.ഇന്ത്യയുടെ ഐക്യദാർണ്ഡ്യത്തിന് നന്ദിയെന്നും ഇറാൻ വിദേശകാര്യ മന്ത്രി അറിയിച്ചു.

“ഇസ്രയേൽ ഭരണകൂടത്തിന്റെ സമീപകാല ആക്രമണങ്ങളിൽ സാധാരണക്കാർക്ക് നാശനഷ്ടമുണ്ടായ സാഹചര്യത്തിൽ, ജയ്ശങ്കർ ഇറാൻ സർക്കാരിനോടും ജനങ്ങളോടും ഇന്ത്യൻ സർക്കാരിന്റെയും ജനങ്ങളുടെയും അനുഭാവം അറിയിച്ചു”.- ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ എക്‌സിൽ കുറിച്ചു.

Related Articles

Back to top button