വ്യോമപാത അടച്ച് ഖത്തർ.. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിൽ നിന്നും ബഹറിനിലേക്ക് പോയ വിമാനങ്ങൾ തിരിച്ചുവിളിച്ചു…
ഇറാൻ-ഇസ്രയേൽ സംഘർഷം വ്യാപിക്കുന്ന പശ്ചാലത്തിൽ ഖത്തർ വ്യോമപാത അടച്ചതിനാൽ കേരളത്തിൽ നിന്നുള്ള വിമാനങ്ങളെ തിരിച്ചുവിളിച്ച് അധികൃതർ. തിരുവനന്തപുരത്ത് നിന്ന് ബഹറിനിലേക്ക് പോയ വിമാനം അധികൃതർ തിരിച്ച് വിളിച്ചു. 10 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് തിരിച്ച വിമാനത്തെയാണ് തിരിച്ചുവിളിച്ചത്. ഖത്തർ വ്യോമപാത അടച്ചതാണ് കാരണം.
കൊച്ചിയിൽ നിന്നും ബഹറിനിലേക്ക് (മസ്കറ്റിലേക്ക്) പോയ വിമാനവും തിരിച്ച് വിളിച്ചതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. വൈകീട്ട് 7.30 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് തിരിച്ച വിമാനമാണിത്.
ഖത്തർ വ്യോമപാതയിൽ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ അറിയിച്ചിരുന്നു. അതിനിടെ, രാജ്യത്തെ സുരക്ഷാ സ്ഥിതി ഭദ്രമാണെന്ന് ഖത്തർ വ്യക്തമാക്കി. സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിക്കുന്നതായും കൃത്യമായി മുന്നറിയിപ്പുകൾ മുൻകൂട്ടി നൽകുമെന്നും പ്രവാസികളോടും സന്ദർശകരോടും പൗരന്മാരോടും ഖത്തർ അറിയിച്ചു.