ഇസ്രായേലിലേക്ക് മിസൈൽ ആക്രമണം.. ഇസ്രായേൽ ആഭ്യന്തര മന്ത്രിയുടെ വീട് തകർന്നു…

വടക്കൻ ഇസ്രായേലിലെ ഹൈഫക്ക് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ ഇസ്രായേൽ ആഭ്യന്തര മന്ത്രി മോഷെ അർബെലിന്റെ വീട് ഭാഗികമായി തകർന്നു. വീഡിയോ ദൃശ്യങ്ങൾ പുറത്ത്.. ഇസ്രായേലിലെ ഏറ്റവും തിരക്കേറിയ തുറമുഖവും നാവിക താവളവും ഹൈഫയിലാണ്. ഹൈഫയില്‍ നടന്ന ആക്രമണത്തില്‍ ഒരു പള്ളിയും ചര്‍ച്ചും ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ആക്രമണം നടക്കുമ്പോൾ പുരോഹിതന്മാർ പള്ളിയിൽ ഉണ്ടായിരുന്നുവെന്ന് ഇസ്രായേൽ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഹൈഫയിലെ ഇസ്രായേലിന്റെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല ഇറാൻ മുമ്പ് ആക്രമിച്ചിരുന്നു. മിസൈല്‍ ആക്രമണത്തിന് പിന്നാലെ മധ്യ ഇസ്രായേലിലെ ഒരു നാല് നില അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ തീപിടിത്തമുണ്ടായി. ചിലര്‍ പരിക്കേറ്റിട്ടുണ്ട്. തീയണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Related Articles

Back to top button