ഒന്നിൽ നിന്ന് നൂറായി പൊട്ടിത്തെറിക്കുന്ന മാരകശേഷി..ഇറാൻ ക്ലസ്റ്റർ ബോംബ് വർഷിച്ചെന്ന് ഇസ്രയേൽ..

ഇറാൻ ഇസ്രയേലിലെ നഗരങ്ങളിൽ ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ചെന്ന് റിപ്പോർട്ട്. ഇസ്രയേലി നഗരങ്ങളിൽ പതിച്ചതിൽ ഒന്നിലേറെ ക്ലസ്റ്റർ ബോംബുകൾ ഉണ്ടായിരുന്നുവെന്ന് ഇസ്രയേലി സൈന്യം പറയുന്നു. ഇസ്രയേൽ – ഇറാൻ സംഘർഷം എട്ടാം ദിവസത്തിൽ എത്തിനിൽക്കുകയാണ്

ഇസ്രയേലിന്‍റെ ശക്തമായ വ്യോമപ്രതിരോധ സംവിധാനത്തെ തകർത്താണ് ഇറാന്‍റെ ആക്രമണം. ഒറ്റയെണ്ണമായി തൊടുക്കുന്ന ക്ലസ്റ്റർ ബോംബ് ലക്ഷ്യത്തിലെത്തുമ്പോൾ നൂറു കണക്കിന് ചെറിയ ബോംബുകളായി പൊട്ടിത്തെറിക്കും. വ്യാപകമായ നാശം വിതയ്ക്കാൻ ശേഷിയുള്ള ബോംബുകളാണിവ. ദീർഘ ദൂര മിസൈലുകൾക്കൊപ്പമാണ് ഇറാൻ ക്ലസ്റ്റർ ബോംബുകൾ തൊടുത്തതെന്ന് ഇസ്രയേൽ സൈന്യം പറയുന്നു.

ഇറാൻ വിക്ഷേപിച്ച ക്ലസ്റ്റർ ബോംബ് അന്തരീക്ഷത്തിലെ ഏഴ് കിലോമീറ്ററിന് മുകളിൽ പൊട്ടി എട്ട് കിലോമീറ്റർ പരിധിയിൽ വീണെന്നാണ് ഇസ്രയേൽ സൈന്യം പറയുന്നത്. സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണമെന്നും ഇത് യുദ്ധകുറ്റകൃത്യമാണെന്നും ഇസ്രയേൽ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ എഫീ ഡെഫ്രിൻ പറഞ്ഞു

Related Articles

Back to top button