ഐ പി എൽ….തോല്‍വിക്കൊടുവില്‍ കുറ്റസമ്മതം നടത്തി റിയാൻ പരാഗ്…

ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്‍റസിനെതിരായ ജയിക്കാവുന്ന മത്സരം തോറ്റതില്‍ കുറ്റസമ്മതം നടത്തി രാജസ്ഥാന്‍ റോയല്‍സ് നായകന്‍ റിയാന്‍ പരാഗ്. അവസാന മൂന്നോവറില്‍ 25 റണ്‍സ് മാത്രം ജയിക്കാന്‍ മതിയായിരുന്നിട്ടും രാജസ്ഥാന്‍ ലക്നൗവിനോട് രണ്ട് റണ്‍സ് തോല്‍വി വഴങ്ങിയിരുന്നു. മത്സരശേഷം പ്രതികരിക്കുമ്പോഴാണ് കളി ഫിനിഷ് ചെയ്യാതിരുന്നത് തന്‍റെ പിഴവാണെന്ന് റിയാന്‍ പരാഗ് കുറ്റസമ്മതം നടത്തിയത്. ഞങ്ങള്‍ക്ക് എവിടെയാണ് പിഴച്ചതെന്ന് അറിയില്ല. 18-19വരെ ഞങ്ങള്‍ വിജയത്തിന് അടുത്തായിരുന്നു. പത്തൊമ്പതാം ഓവറില്‍ തന്നെ ഞാന്‍ കളി ഫിനിഷ് ചെയ്യേണ്ടതായിരുന്നു. അത് ചെയ്യാതിരുന്നതിന് എന്നെ തന്നെ കുറ്റം പറയാനെ കഴിയു, 40 ഓവറും ഒറ്റക്കെട്ടായി പോരാടിയാലെ മത്സരം ജയിക്കാനാവുവെന്നും സന്ദീപ് ശര്‍മ പറഞ്ഞു. 8 കളിയില്‍ 6 തോല്‍വി,രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചോ?; സാധ്യതകള്‍ ഇങ്ങനെ ലക്നൗ ഇന്നിംഗ്സിലെ അവസാന ഓവറില്‍ അവസാന ഓവറില്‍ സന്ദീപ് ശര്‍മ നാലു സിക്സ് വഴങ്ങിയതിനെക്കുറിച്ചും പരാഗ് പ്രതികരിച്ചു. അവസാന ഓവര്‍ വരെ ഞങ്ങള്‍ നന്നായി പന്തെറിഞ്ഞു. ലക്നൗവിനെ 165-170ല്‍ പിടിച്ചു കെട്ടാമെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. സന്ദീപ് ശര്‍മ ഞങ്ങളുടെ വിശ്വസ്തനായ ബൗളറാണ്. പക്ഷെ അദ്ദേഹത്തിനും ഒരു മോശം ദിവസമുണ്ടായി. അബ്ദുള്‍ സമദ് മനോഹരമായി ബാറ്റ് ചെയ്തു. എങ്കിലും ലക്നൗ ഉയര്‍ത്തിയ വിജയലക്ഷ്യം ഞങ്ങള്‍ക്ക് അടിച്ചെടുക്കാവുന്നതായിരുന്നു. ഇന്നായിരുന്നു എല്ലാ ഒത്തിണങ്ങിയ ദിവസം. വിജയത്തിന് അടുത്തെത്തെുകയും ചെയ്തു. എന്നാല്‍ ഒന്നോ രണ്ടോ പന്തുകളില്‍ ഞങ്ങള്‍ക്ക് പിഴച്ചു. അത് തോല്‍വിയിലേക്ക് നയിക്കുകയും ചെയ്തു.

Related Articles

Back to top button