ഐപിഎല്‍… നിര്‍ണായക ടോസ് ജയിച്ച് കൊല്‍ക്കത്ത…
ഐപിഎല്ലില്‍ ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ നിര്‍ണായക ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. ഈഡനിലെ ഡേ മത്സരങ്ങളില്‍ ഏഴിൽ ആറിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് ജയിച്ചത്. ഈ സാഹചര്യത്തിലാണ് ടോസ് നേടിയ കൊൽക്കത്ത ബൗളിംഗ് തെരഞ്ഞെടുത്തത്. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒര മാറ്റവമായാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മൊയീന്‍ അലിക്ക് പകരം പേസര്‍ സ്പെന്‍സര്‍ ജോണ്‍സണ്‍ കൊല്‍ക്കത്തയുടെ പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം, കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ ലക്നൗ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.