പരാതി പരിഹരിക്കാൻ ആഢംബര വാച്ച്..കാര്യം പുറത്തായതോടെ രഹസ്യാന്വേഷണം..സബ് ഇൻസ്പെക്ടർക്കെതിരെ മുൻപും…

വ്യാപാരിയിൽ നിന്ന് വാച്ച് പ്രതിഫലമായി വാങ്ങിയെന്ന ആരോപണം നേരിടുന്ന എസ്ഐക്കെതിരെ അന്വേഷണം. കോഴിക്കോട് സിറ്റി പരിധിയിലെ സബ് ഇൻസ്പെക്ടർക്കെതിരെയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണം. പരാതി പരിഹരിക്കുന്നതിൻ്റെ പ്രതിഫലമായി വിലകൂടിയ വാച്ച് കൈപ്പറ്റി എന്നാണ് ആരോപണം

സ്റ്റേഷനിലെ എസ്എച്ച്ഒയ്ക്കെതിരെയാണ് ആദ്യം ആരോപണം ഉയർന്നത്. പിന്നീട് നടന്ന അന്വേഷണത്തിൽ എസ്ഐ വാച്ച് കൈപ്പറ്റി എന്ന് കണ്ടെത്തുകയായിരുന്നു. പൊലീസുകാർക്ക് ഇടയിൽ സംഭവം ചർച്ചയായതോടെയാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചത്. പന്നിയങ്കര സ്റ്റേഷനിലെ എസ്ഐക്കെതിരെയാണ് അന്വേഷണം. ഇയാൾ മുൻപും ചില കേസുകളിൽ ആരോപണ വിധേയൻ ആയിരുന്നു

Related Articles

Back to top button