മദ്യപിച്ചവരെ അകറ്റി നിർത്താൻ കെഎസ്ആർടിസി

വർക്കലയിൽ 19 വയസ്സുകാരിയെ മദ്യപൻ ട്രെയിനിൽ നിന്നും ചവിട്ടി വീഴ്ത്തിയ സംഭവത്തിന് പിന്നാലെ കെഎസ്ആർടിസിയും കരുതൽ വർദ്ധിപ്പിക്കുന്നു. യാത്രക്കാർക്ക് ബുദ്ധിമുട്ടാകും വിധത്തിൽ മദ്യപിച്ചെത്തുന്നവരെ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യാൻ അനുവദിക്കേണ്ടതില്ലെന്നാണ് പുതിയ തീരുമാനം എന്നാണ് റിപ്പോർട്ട്. ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ, ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് ഒന്നും പുറത്തിറങ്ങിയിട്ടില്ല. എന്നാൽ സ്ത്രീ സുരക്ഷ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗതാഗത മന്ത്രിയുടെ ഇടപെടൽ എന്നാണ് റിപ്പോർട്ടുകൾ. മദ്യപിച്ച് ബസിൽ കയറാൻ ശ്രമിക്കുന്നവരെ തുടക്കത്തിൽ തന്നെ തടയണം എന്നാണ് നിർദ്ദേശം.

Related Articles

Back to top button