തിരഞ്ഞെടുപ്പിന് ശേഷമാണ് മുഖ്യമന്ത്രി ആരാണെന്ന് യുഡിഎഫില്‍ തീരുമാനിക്കുക

ചെറുപ്പത്തില്‍ ഇടതുപക്ഷത്തോടായിരുന്നു അനുഭാവം, പിന്നീട് ബിജെപിയില്‍ ചേര്‍ന്നു, ഒടുവില്‍ അവിടം വിട്ട് കോണ്‍ഗ്രസിലേക്ക് എത്തിയ രാഷ്ട്രീയനേതാവ്. ഇപ്പോഴിതാ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചിരിക്കുകയാണ് സന്ദീപ് വാര്യര്‍. പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കുമെന്നാണ് സന്ദീപ് വാര്യരുടെ പ്രതികരണം.
ഒരുപാട് നേതാക്കന്മാർ കോൺഗ്രസ് പാർട്ടിയിൽ ഉണ്ട്. അത് വാസ്തവത്തിൽ ഞങ്ങളുടെ ദൗർബല്യമല്ല, മറിച്ച് ഞങ്ങളുടെ കരുത്താണ്. മറുപക്ഷത്ത് സിപിഎമ്മില്‍ ഒരു പിണറായി വിജയൻ മാത്രമാണ് മുഖ്യമന്ത്രിയാവാൻ യോഗ്യനെന്ന് അവര്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ്. അവിടെ ഉദാഹരണത്തിന് ഇ. പി. ജയരാജനെ പോലെ, എം. എ. ബേബിയെ പോലെ, എ. കെ. ബാലനെ പോലെയുള്ള സീനിയർ ആയിട്ടുള്ള നേതാക്കൾക്ക് സ്വയം ആഗ്രഹിക്കാൻ പോലും കഴിയാത്ത സാഹചര്യമല്ലേ? അവിടെ ജനാധിപത്യപരമായ ഒരു സ്പേസ് ഇല്ലാത്തതുകൊണ്ട് തന്നെ മുഖ്യമന്ത്രിയാകണം എന്നൊരു ആഗ്രഹം പ്രകടിപ്പിക്കാനുള്ള സാഹചര്യം പോലും സിപിഎമ്മിനകത്തില്ല. മറുവശത്ത് കോൺഗ്രസ് ഒരു വിശാലമായ ജനാധിപത്യ പ്ലാറ്റ്ഫോമാണ്. ഞങ്ങൾക്ക് വളരെ വൈബ്രന്റ് ആയിട്ടുള്ള ഡൈനാമിക് ആയിട്ടുള്ള പാൻ കേരള ഇമേജ് ഉള്ള, പിന്തുണയുള്ള ഒരു പിടി നേതാക്കളുണ്ട്. അത് ഞങ്ങളുടെ കരുത്താണ്. ആ കരുത്തിനെ മുൻനിർത്തിയാണ് ഞങ്ങൾ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തെരഞ്ഞെടുപ്പിന് ശേഷമാണ് കോൺഗ്രസ് പാർട്ടി മുഖ്യമന്ത്രി ആരാണെന്ന് തീരുമാനിക്കുക. അത് വളരെ ഐക്യത്തോടുകൂടി തീരുമാനിക്കാൻ കഴിയുന്ന ഒരു സംഘടനാ സംവിധാനം ഞങ്ങൾക്കുണ്ട്. അതിലൊന്നും ഒരു തർക്കത്തിന്റെയും ആവശ്യമേ ഉയരുന്നില്ല.



