കപ്പടിച്ച് സച്ചിനും പിള്ളേരും.. മാസ്‌റ്റേഴ്‌സ് ടി20 കിരീടം ഇന്ത്യക്ക്…

ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ലീഗ് ടി20യിൽ ഇന്ത്യ ചാംപ്യന്മാർ.ഫൈനലില്‍ ഇതിഹാസ വിന്‍ഡീസ് താരം ബ്രയാന്‍ ലാറ നയിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സിനെ ആറ് വിക്കറ്റിന് വീഴ്ത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.റായ്പൂരിലെ വീര്‍ നാരായണ്‍ സിങ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 149 റൺസ് വിജയലക്ഷ്യം 17.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 50 പന്തില്‍ 74 റണ്‍സ് നേടിയ അമ്പാട്ടി റായുഡുവാണ് ഇന്ത്യയെ വിജയത്തിലേയ്ക്ക് നയിച്ചത്. ക്യാപ്റ്റന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 18 പന്തില്‍ 25 റണ്‍സുമായി മടങ്ങി.

വിജയം സ്വന്തമാക്കുമ്പോള്‍ യുവരാജ് സിങ് (13), സ്റ്റുവര്‍ട്ട് ബിന്നി (16) എന്നിവര്‍ പുറത്താകാതെ നിന്നു.ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനായി ലന്‍ഡല്‍ സിമ്മണ്‍സ് അര്‍ധ സെഞ്ച്വറി നേടി. താരം 41 പന്തില്‍ 57 റണ്‍സെടുത്തു. 35 പന്തില്‍ 45 റണ്‍സെടുത്ത ഓപ്പണര്‍ ഡ്വെയ്ന്‍ സ്മിത്താണ് തിളങ്ങിയ മറ്റൊരാള്‍. ലാറ 6 റണ്‍സുമായി മടങ്ങി.

ഇന്ത്യക്കായി വിനയ് കുമാര്‍ 3 വിക്കറ്റുകള്‍ നേടി. ഷഹ്ബാസ് നദീം 2 വിക്കറ്റെടുത്തു. പവന്‍ നേഗി, സ്റ്റുവര്‍ട്ട് ബിന്നി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Related Articles

Back to top button