പരിക്കേറ്റ് പുറത്തായ അഫ്ഗാൻ താരത്തിന് പകരം പകുതി പ്രതിഫലത്തിന് മറ്റൊരു താരത്തെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്…

Instead of the injured Afghan player, Mumbai Indians brought in another player for half the fee.

ഐപിഎല്ലില്‍ നിന്ന് പരിക്കുമൂലം പുറത്തായ അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ അള്ളാ ഗസന്‍ഫറിന് പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യൻസ്. അഫ്ഗാന്‍റെ തന്നെ സ്പിന്നറായ മുജീബ് ഉര്‍ റഹമ്നാനെയാണ് മുംബൈ ഇന്ത്യൻസ് ഗസന്‍ഫറിന് പകരം ടീമിലെത്തിച്ചത്.
2018 മുതല്‍ ഐപിഎല്ലില്‍ കളിക്കുന്ന മുജീബിനെ ഇത്തവണത്തെ ഐപിഎല്‍ മെഗാ താരലേലത്തില്‍ ആരും ടീമിലെടുത്തിരുന്നില്ല. 2018ല്‍ പതിനേഴാം വയസില്‍ പഞ്ചാബ് കിംഗ്സില്‍ കളിച്ച മുജീബിനെ കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെടുത്തിരുന്നെങ്കിലും പരിക്കുമൂലം അവസാന നിമിഷം പിന്‍മാറിയിരുന്നു. കരിയറില്‍ ഇതുവരെ 19 ഐപിഎല്‍ മത്സരങ്ങളില്‍ കളിച്ചിട്ടുള്ള മുജീബ് ആകെ 19 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഐപിഎല്ലില്‍ നാലു സീസണുകളില്‍ കളിച്ച 2018ലെ ആദ്യ സീസണില്‍ 11 മത്സരങ്ങളില്‍ 14 വിക്കറ്റുമായി തിളങ്ങിയിരുന്നു. എന്നാല്‍ 2021നുശേഷം മുജീബിനെ ഐപിഎല്ലില്‍ ഒരു മത്സരം പോലും കളിക്കാനായിട്ടില്ല.

Related Articles

Back to top button