കെഎസ്ആർടിസി ബസിൽ പരിശോധന….യുവാവിൽ നിന്നും പിടികൂടിയത്…

വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റിൽ മെത്താഫിറ്റമിനുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ. വേങ്ങര കണ്ണാടിപ്പുര മുഹമ്മദ്‌ മുഷ്‌രിഫ് ആണ് അറസ്റ്റിലായത്. കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്നാണ് 4.868 ഗ്രാം മെത്താഫിറ്റമിൻ പിടികൂടിയത്. മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസ്സിലെ പരിശോധനയിലാണ് സംഭവം.

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു വാഹന പരിശോധന. കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്നും മാരക രാസ ലഹരിയായ മെത്താഫിറ്റമിൻ പിടികൂടുകയായിരുന്നു. തുടർന്ന് മുഹമ്മദ് മുഷ്‍രിഫിൻ്റെ പൊലീസിനെ കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button