സിന്ധു നദീജല കരാർ… ഇന്ത്യയുടെ ജലയുദ്ധം ശക്തമാകുന്നു… പാകിസ്ഥാൻ വരൾച്ചാഭീഷണിയിൽ…

സിന്ധു നദീജല കരാർ മരവിപ്പിച്ചതിന് പിന്നാലെ ഇന്ത്യ ജലമൊഴുക്കിൽ കടുത്ത നിയന്ത്രണവും കനാലുകളുടെ നവീകരണവും ആരംഭിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ രൺബീർ, ന്യൂ പ്രതാപ്, കത്വാ എന്നീ നദി കനാലുകളാണ് ആദ്യഘട്ടത്തിൽ നവീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.എക്കൽ നീക്കംചെയ്യൽ വഴി ജലസംഭരണശേഷി വർധിപ്പിക്കുകയും, ജലസേചനവും വൈദ്യുതോത്പാദനo കൂടുതൽ ഫലപ്രദമാക്കുകയുമാണ് ലക്ഷ്യം. പഴയ പദ്ധതികൾക്ക് പുനർജീവൻ നൽകുന്നതിനായി തുൾബുൾ തടയണ പദ്ധതി വീണ്ടും ആലോചിക്കുന്നതായും മുഖ്യമന്ത്രി ഒമർ അബ്ദുള്ള വ്യക്തമാക്കി.

ഇതിനിടെ സിന്ധു കരാർ മരവിപ്പിച്ച നടപടിയിൽ ജമ്മു കശ്മീരിലെ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ തർക്കം തുടരുകയാണ്. പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി ജീവജലത്തെ ആയുധമാക്കുന്നത് ദൗർഭാഗ്യകരമാണെന്ന് വിമർശിച്ചപ്പോൾ, മുഖ്യമന്ത്രിയും എൻസി നേതാവുമായ ഒമർ അബ്ദുള്ള അതിനെതിരായി കനത്ത പ്രതികരണം ഉന്നയിച്ചു. കരാർ ജമ്മു കശ്മീരിന്റെ താത്പര്യങ്ങൾ ഹനിക്കുന്നതാണെന്നും, പാകിസ്ഥാനെ പ്രീതിപ്പെടുത്താൻ പിഡിപി ശ്രമിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജലമൊഴുക്ക് കുറയുന്നതിനൊപ്പം, പാക്കിസ്ഥാൻ പ്രവിശ്യകളായ പഞ്ചാബ്, സിന്ധ് മേഖലകളിൽ കഠിന വരൾച്ചയുടെ ഭീഷണി നിലനിൽക്കുന്നുണ്ടെന്നും സൂചനയുണ്ട്.

Related Articles

Back to top button