ഇന്ദുജയുടെ മരണം….പ്രതികൾക്ക് ജാമ്യമില്ല…
തിരുവനന്തപുരം: പാലോട് നവവധു ഇന്ദുജയുടെ ആത്മഹത്യയിൽ പ്രതികൾക്ക് ജാമ്യമില്ല. നെടുമങ്ങാട് എസ് സി – എസ് ടി സ്പെഷ്യൽ കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. ഇന്ദുജയുടെ ഭർത്താവ് അഭിജിത്ത്, സുഹൃത്ത് അജാസ് എന്നിവരാണ് പ്രതികൾ. ഇരുവർക്കും എതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിരുന്നു. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ജാമ്യം നിഷേധിച്ചത്.കൊന്നമൂട് സ്വദേശിനിയായ ഇന്ദുജയെ പാലോടുള്ള ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് അഭിജിത്ത് ഉച്ചയ്ക്ക് വീട്ടിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ മുറിയിലെ ജനലിൽ തൂങ്ങിയ നിലയിൽ ഇന്ദുജയെ കണ്ടെത്തുകയായിരുന്നു. ഈ സമയം അഭിജിത്തിൻ്റെ അമ്മൂമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.