വീട്ടിലേക്ക് ഭാഗ്യം കൊണ്ടുവരണോ ?.. ഈ ചെടികൾ വീട്ടില്‍ ഉണ്ടെങ്കില്‍ സമ്പത്തും ഐശ്വര്യവും കുന്നുകൂടും…

ചെടികൾ എപ്പോഴും വീടിന് ഭംഗിയാണ്. എന്നാൽ ചെടിവളർത്തിയാൽ മറ്റ് പല ഗുണങ്ങളും ഉണ്ടെന്നാണ് വാസ്തു ശാസ്ത്ര പ്രകാരമുള്ള വിശ്വാസം. വീട്ടിൽ ഐശ്വര്യം, സമ്പത്ത്, ആരോഗ്യം, പോസിറ്റിവിറ്റി എന്നിവ ഉണ്ടാകാൻ ചെടികൾ സഹായിക്കും.അത്തരത്തിൽ വീട്ടിലേക്ക് ഐശ്വര്യം കൊണ്ടുവരുന്ന കുറച്ച് ഇൻഡോർ ചെടികൾ പരിചയപ്പെട്ടാലോ. കുറഞ്ഞ ചെലവും കുറച്ച് സ്ഥലവും മതി ഈ അഞ്ച് ഇൻഡോർ ചെടികൾ പരിപാലിക്കാൻ.

മണി പ്ലാൻ്റ് (Money Plant)

വാസ്തു ശാസ്ത്ര പ്രകാരം മണി പ്ലാൻ്റ് വീട്ടിൽ വച്ചാൽ സമ്പത്ത് താനെ വരും എന്നാണ് വിശ്വാസം. കൂടാതെ സാമ്പത്തിക വളർച്ചക്കും, സമൃദ്ധിക്കും കാരണമാകും. മണി പ്ലാൻ്റിൻ്റെ പച്ച ഇലകൾ ചൈതന്യം, ഉയർച്ച എന്നിവയെ സൂചിപ്പിക്കുനു. സാമ്പത്തിക വിജയം ആണ് നോക്കുന്നത് എങ്കിൽ ഈ ചെടി ഉത്തമം എന്നാണ് വാസ്തു ശാസ്ത്രത്തിൽ പറയുന്നത്.

തുളസി ചെടി (Basil plant)

വീട്ടില്‍ തുളസി ചെടി നട്ടുവളര്‍ത്തുന്നത് വളരെ മംഗളകരമാണ്. ലക്ഷ്മി ദേവിയുടെ രൂപമാണ് തുളസിയെന്ന് പറയപ്പെടുന്നു. തുളസി ചെടി ഉള്ള വീട്ടില്‍ മഹാവിഷ്ണുവിന്റെ കൃപ എപ്പോഴും നിലനില്‍ക്കും. വീട്ടില്‍ തുളസി നടുന്നതിലൂടെ ആരോഗ്യം നല്ലതായി വരികയും സമ്പത്ത് വര്‍ധിക്കുകയും ചെയ്യും.

ലക്കി ബാംബു (Lucky Bamboo)

പേര് പോലെ ഭാഗ്യം കൊണ്ട് വരുന്ന ഒരു ഇൻഡോർ ചെടിയാണിത് എന്ന് വാസ്തു ശാസ്ത്രം പറയുന്നു. സന്തോഷം, ദീർഘായുസ്, എന്നിവയ്ക്ക് കാരണമാകും എന്നാണ് വിശ്വാസം. അന്തരീക്ഷത്തിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ ലക്കി ബാംബു സഹായിക്കുന്നു.

ദൂബ് ചെടി (Doob plant)

വാസ്തു പ്രകാരം പൂന്തോട്ടത്തിലോ ടെറസിലോ ബാല്‍ക്കണിയിലോ ദൂബ് ചെടി ഉള്ള വീടുകളില്‍ ഒരിക്കലും പണത്തിന് ക്ഷാമമുണ്ടാകില്ല. വീടിനു മുന്നില്‍ ഈ ചെടി നട്ടുപിടിപ്പിച്ചാല്‍ മറ്റ് നിരവധി ഗുണങ്ങളുണ്ട്. വീടിനു മുന്നില്‍ ഈ ചെടി നട്ടുവളര്‍ത്തുന്നത് സന്താനലബ്ധിക്ക് ഐശ്വര്യമായി കണക്കാക്കപ്പെടുന്നു. വീട്ടില്‍ എപ്പോഴും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷമുണ്ടാകും.

പീസ് ലില്ലി (Peace Lilly)

വെള്ളുത്ത പൂക്കൾ ഉള്ള ലില്ലി സമാധാന അന്തരീക്ഷം നൽകുന്നു എന്നാണ് വിശ്വാസം. മാനസിക സമ്മർദം കുറയ്ക്കാനും, ആത്മീയ നിർവൃധി ലഭിക്കാനും, ആന്തരിക ശാന്തി വർധിപ്പിക്കാനും സഹായിക്കും എന്ന് വാസ്തു ശാസ്ത്രത്തിൽ പരാമർശമുണ്ട്.

ശ്വേതാര്‍ക്ക് (Shvetark)

ശ്വേതാര്‍ക്കിന്റെ ഇലകളും ചില്ലകളും ഒടിക്കുമ്പോള്‍ അവയില്‍ നിന്ന് പാല്‍ പോലുള്ള ഒരു വെളുത്ത പദാര്‍ത്ഥം പുറത്തുവരും. ഈ ചെടി ഗണപതിയുടെ പ്രതീകമായാണ് കണക്കാക്കപ്പെടുന്നത്. ഈ ചെടി വീട്ടില്‍ സൂക്ഷിക്കുന്നത് വളരെ ശുഭകരമാണെന്ന് വാസ്തുവില്‍ പറയുന്നു. ഈ ചെടി വീട്ടില്‍ സൂക്ഷിക്കുന്നതിലൂടെ സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകും. സാമ്പത്തിക പുരോഗതിക്കും ഇത് വളരെ ഗുണം ചെയ്യുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Related Articles

Back to top button