ഇന്ദിര ഗ്യാരണ്ടി കാർഡ് വിതരണം; സംസ്ഥാനതല പ്രചാരണത്തിന് തുടക്കം കുറിച്ച് യുഡിഎഫ്

യുഡിഎഫിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്ന ഇന്ദിര ഗ്യാരണ്ടി കാർഡ് വിതരണത്തിന് സംസ്ഥാനത്തുടനീളം തുടക്കമായി. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിലാണ് കാർഡ് വിതരണം ആരംഭിച്ചത്. വീടുകൾ സന്ദർശിച്ച് കുടുംബങ്ങളുമായി സംവദിക്കുന്ന നേതാക്കൾ, യുഡിഎഫ് അധികാരത്തിൽ വന്നാലുള്ള ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ഈ വാഗ്ദാനങ്ങൾ നടപ്പിലാക്കുമെന്ന ഉറപ്പാണ് നൽകുന്നത്. ആലുവ മണ്ഡലത്തിലെ പ്രചാരണ പരിപാടികൾക്ക് കെ സി വേണുഗോപാൽ നേതൃത്വം നൽകി. യു.ഡി.എഫ് സ്ഥാനാർത്ഥി അൻവർ സാദത്തിനും മറ്റ് പ്രവർത്തകർക്കൊപ്പം കാഞ്ഞൂർ എസ്.എൻ.ഡി.പി ജംഗ്ഷനിലെ വീടുകളിൽ അദ്ദേഹം സന്ദർശനം നടത്തി. ഗ്യാരണ്ടി കാർഡുകൾ നേരിട്ട് കൈമാറിയ നേതാക്കൾ പദ്ധതിയുടെ ഗുണഫലങ്ങൾ വീട്ടുകാർക്ക് വിശദീകരിച്ചു നൽകി.

Related Articles

Back to top button