റദ്ദാക്കല്‍ തുടര്‍ന്ന് ഇന്‍ഡിഗോ; ഇന്നും ആയിരത്തോളം വിമാനങ്ങള്‍ മുടങ്ങും

ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ ഇന്നും മുടങ്ങും. 1000ത്തിലധികം സര്‍വീസുകള്‍ മുടങ്ങുമെന്ന് വിമാനക്കമ്പനികള്‍ അറിയിച്ചു. പത്ത് ദിവസത്തിനുള്ളില്‍ സ്ഥിതി സാധാരണനിലയിലാകുമെന്നും കമ്പനി പറയുന്നു. തിരുവനന്തപുരത്ത് അഞ്ചും കണ്ണൂരില്‍ മൂന്നും വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഡല്‍ഹി, ചെന്നൈ, മുംബൈ, ബംഗളൂരു എന്നിവിടിങ്ങളിലെ ഇന്‍ഡിഗോ വിമാന സര്‍വീസുകളും റദ്ദാക്കി. രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ ഇന്നലെ രാത്രി വൈകിയും ഇന്നും പ്രതിഷേധം തുടരുകയാണ്. അടിയന്തര യാത്രകള്‍ക്കായി എത്തുന്നവര്‍ക്ക് വരെ മണിക്കൂറുകളാണ് വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വരുന്നത്.



