യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനക്കമ്പനി…ഇന്നലെ മാത്രം റദ്ദാക്കിയത്….

യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനക്കമ്പനി. ഇന്നലെ മാത്രം 550 സര്‍വീസുകളാണ് റദ്ദാക്കിയത്. വിഷയം കമ്പനി കൈകാര്യം ചെയ്യുന്ന രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത അതൃപ്തി അറിയിച്ചു. കേന്ദ്ര വ്യോമയാന മന്ത്രി കെ രാം മോഹന്‍ നായിഡു, ഇന്‍ഡിഗോ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. കമ്പനിയുടെ 20 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നിലവില്‍ ഉണ്ടായിരിക്കുന്നത്.
എല്ലാ ഉപഭോക്താക്കളോടും പങ്കാളികളോടു ഹൃദയംഗമമായ ക്ഷമാപണം നടത്തുന്നു എന്ന് ഇന്‍ഡിഗോ വ്യക്തമാക്കി. പ്രതിസന്ധിയുടെ ആഘാതം കുറയ്ക്കുന്നതിനും സാധാരണ നില പുനഃസ്ഥാപിക്കുന്നതിനും ശ്രമം തുടരുന്നുവെന്നും കമ്പനി അറിയിച്ചു. MOCA, DGCA, BCAS, AAI, വിമാനത്താവള ഓപ്പറേറ്റര്‍മാര്‍ എന്നിവരുടെ പിന്തുണയോടെ ഊര്‍ജ്ജിതമായി പ്രവര്‍ത്തിക്കുന്നു എന്നും ഇന്‍ഡിഗോ വ്യക്തമാക്കി.




