യുവതിയുടെ മുറിയില്‍ അതിക്രമിച്ച് കയറി സ്വയംഭോഗം..18 -കാരനായ ഇന്ത്യൻ വിദ്യാർത്ഥി യുകെയില്‍ പിടിയിൽ…

സഹപാഠിയുടെ മുറിയില്‍ അതിക്രമിച്ച് കയറി സ്വയംഭോഗം ചെയ്തെന്ന് സമ്മതിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ഇംഗ്ലണ്ടില്‍ അറസ്റ്റ് ചെയ്തു. ന്യൂകാസിലിലെ നോർത്താംബ്രിയ യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാർത്ഥിനിയായ ഉദ്‍കർഷ് യാദവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ക്രിസ്മസ് അവധിക്കാലത്ത് ഉദ്‍കർഷ് യാദവ് തന്‍റെ സഹപാഠിയായ ഒരു ബിരുദ വിദ്യാർത്ഥിനിയുടെ മുറിയിൽ അതിക്രമിച്ച് കയറി വെറുപ്പുളവാക്കുന്ന പ്രവൃത്തി ചെയ്തതായി റിപ്പോർട്ട് ചെയ്യുന്നു.

ഉദ്‍കർഷ് യാദവിന്‍റെ അച്ഛന് ഇന്ത്യയില്‍ കണ്‍സ്ട്രക്ഷന്‍ ബിസിനസ് ആണെന്നും 18 -കാരനായ ഇയാൾ നോർത്താംബ്രിയ യൂണിവേഴ്സിറ്റിയില്‍ എഞ്ചിനീയറിംഗിന് പഠിക്കുകയാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. അവധിക്കാലത്ത് സഹപാഠി വിനോദ യാത്രയ്ക്ക് പോയ തക്കം നോക്കിയാണ് ഉദ്‍കര്‍ഷ് മുറിയില്‍ അതിക്രമിച്ച് കയറിയത്. ഇതിനായി ഇയാൾ ഗേറ്റ്‌സ്‌ഹെഡിലെ ട്രിനിറ്റി സ്‌ക്വയറിലെ എല്ലാ മുറികളിലേക്കും കടക്കാന്‍ കഴിയുന്ന ജിം കീ കാർഡ് ഉപയോഗിച്ചു. ഇയാൾ മുറിയില്‍ അതിക്രമിച്ച് കയറി ഉടനെ കിടക്കവിരിയിലും ടെഡി ബിയറിനും സ്വയംഭോഗം ചെയ്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അവധി കഴിഞ്ഞെത്തിയ വിദ്യാര്‍ത്ഥിനി തന്‍റെ കിടക്കവിരിയിലും ടെഡി ബിയറിലും എന്തോ വെളത്ത വസ്തു പറ്റിപ്പിടിച്ചിരിക്കുന്നതായി കണ്ടെത്തി. തുടർന്ന് ജിം കീ കാർഡിലെ ഡാറ്റ പരിശോധിച്ച പെണ്‍കുട്ടി, ഉദ്‍കർഷ് യാദവ് തന്‍റെ മുറിയില്‍ കയറിയതായി മനസിലാക്കി. പിന്നാലെ പെണ്‍കുട്ടി ഉദ്‍കർഷിനെതിരെ കേസ് നല്‍കുകയും ഡിഎന്‍എ ടെസ്റ്റിലൂടെ പ്രതി ഉദ്‍കര്‍ഷ് തന്നെയാണെന്ന് കോടതി കണ്ടെത്തുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാതിരുന്ന പ്രതി, ഡിഎന്‍എ റിസൾട്ട് വന്നതോടെ കുറ്റം സമ്മതിച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

കുറ്റകരമായ പ്രവര്‍ത്തി ചെയ്തതിനാല്‍ യുവതിക്ക് മൂന്ന് ടെഡി ബിയറിനും കിടക്കവിരിക്കും നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. ഇതിനെല്ലാം കൂടി 117 പൗണ്ട് ( ഏകദേശം 13,685 രൂപ ) അടയ്ക്കണം ഒപ്പം 200 മണിക്കൂര്‍ ശമ്പളമില്ലാത്ത ജോലി ചെയ്യണം. ഇതിനെക്കെ പുറമെ രണ്ട് വര്‍ഷത്തേക്ക് ഉദ്‍ക‍ഷിനെ സസ്പപെന്‍റ് ചെയ്യുകയും 14 മാസത്തെ തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു.

Related Articles

Back to top button