തീവണ്ടികളിലെ വെയ്‌റ്റിങ് ലിസ്റ്റ് പരിധി ഉയർത്തി.. ചാർട്ട് എട്ടു മണിക്കൂർ മുൻപ്‌..

തീവണ്ടികളിലെ വെയ്‌റ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ ബെർത്തിന്റെ എണ്ണത്തിന്റെ 25 ശതമാനമായി വെട്ടിക്കുറച്ച നടപടി റെയിൽവേ ബോർഡ് പിൻവലിച്ചു. യാത്രക്കാരിൽനിന്നും റെയിൽവേയുടെ വിവിധ വിഭാഗങ്ങളിൽനിന്നും പരാതി ഉയർന്ന പശ്ചാത്തലത്തിലാണിത്.

തീവണ്ടി പുറപ്പെടുന്ന സ്റ്റേഷനുകളിൽനിന്ന് ഓരോ വിഭാഗത്തിലെയും മൊത്തം ബെർത്തുകളുടെ എണ്ണത്തിന്റെ 60 ശതമാനംവരെ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകൾ നൽകാമെന്ന് റെയിൽവേ ബോർഡ് പാസഞ്ചർ മാർക്കറ്റിങ് വിഭാഗം ഡയറക്‌ടറുടെ പുതിയ ഉത്തരവിൽ പറയുന്നു. ഇടയ്ക്കുള്ള സ്റ്റേഷനുകളിൽനിന്ന് കയറുകയും ഇറങ്ങുകയും ചെയ്യുന്നവർക്ക് അത് 30 ശതമാനമായിരിക്കും. തത്കാൽ ടിക്കറ്റുകൾക്കും ഇതേ രീതിയായിരിക്കും.

റിസർവേഷൻ കോച്ചുകളിലെ തിരക്ക്‌ കുറയ്ക്കാൻ എന്ന്‌ പറഞ്ഞാണ് വെയ്‌റ്റിങ് ലിസ്റ്റ് ജൂൺ 16-മുതൽ വെട്ടിക്കുറച്ചത്. എന്നാൽ, ഒരാഴ്ച കഴിഞ്ഞപ്പോൾത്തന്നെ, ഇത്‌ അപ്രായോഗികമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിച്ചിരുന്നു. കഴിഞ്ഞയാഴ്ച ടിക്കറ്റ് എടുക്കാൻ ശ്രമിച്ചപ്പോൾ ടിക്കറ്റില്ല (‘റിഗ്രറ്റ്’) എന്ന്‌ കാണിച്ച പല വണ്ടികളും അവസാന നിമിഷം വൻതോതിൽ കാൻസലേഷൻ വന്നതുകാരണം ബെർത്തുകൾ ഒഴിഞ്ഞാണ് സർവീസ് നടത്തിയത്. കറന്റ് ബുക്കിങ് ഉപയോഗപ്പെടുത്തുന്നവർക്കും ഏജന്റുമാർക്കുമാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.

വെയ്‌റ്റിങ് ലിസ്റ്റ് ടിക്കറ്റിന്റെ എണ്ണം നോക്കിയാണ് തിരക്കേറിയ സമയത്ത് പ്രത്യേക വണ്ടികൾ ഓടിച്ചിരുന്നത് എന്നതും കാരണമായി.

Related Articles

Back to top button