എൻ‌സി‌സി സർട്ടിഫിക്കറ്റുണ്ടോ? ഇന്ത്യന്‍ ആര്‍മിയിൽ ഓഫീസറാകാം, 56,100 തുടക്ക ശമ്പളം…

ncc special entry recruitment 2025

ന്ത്യൻ ആർമിയിൽ ഷോർട്ട് സർവീസ് കമ്മീഷൻ (നോൺ ടെക്) എന്‍സിസി സ്പെഷ്യൽ എൻട്രിയിലേക്ക് അവിവാഹിതരായ പുരുഷന്മാരിൽ നിന്നും സ്ത്രീകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. 19-25 പ്രായപരിധിയിലുള്ള എന്‍സിസി കാന്‍ഡിഡേറ്റുകള്‍ക്ക് അപേക്ഷിക്കാം. 2000 ജൂലൈ രണ്ടിനും, 2006 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവര്‍ക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ്‌ എന്‍സിസി ‘സി’ സര്‍ട്ടിഫിക്കറ്റ് ഹോള്‍ഡേഴ്‌സിന് വേണ്ട വിദ്യാഭ്യാസ യോഗ്യത. അവസാന വർഷത്തിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം.

എൻസിസിയുടെ സീനിയർ ഡിവിഷൻ/വിംഗില്‍ കുറഞ്ഞത് രണ്ട്/മൂന്ന് വർഷം സേവനമനുഷ്ഠിച്ചിരിക്കണം. എൻ‌സി‌സിയുടെ ‘സി’ സർട്ടിഫിക്കറ്റ് പരീക്ഷയിൽ കുറഞ്ഞത് ‘ബി’ ഗ്രേഡ് നേടിയിരിക്കണം. എൻ‌സി‌സി ‘സി’ സർട്ടിഫിക്കറ്റോ പ്രൊവിഷണൽ എൻ‌സി‌സി ‘സി’ സർട്ടിഫിക്കറ്റോ ഇല്ലാത്തവര്‍ കോഴ്‌സിന് അപേക്ഷിക്കാൻ യോഗ്യരല്ല.

പുരുഷ വിഭാഗത്തില്‍ 70 ഒഴിവുകളുണ്ട്. വനിതാ വിഭാഗത്തില്‍ ആറു ഒഴിവുകളാണുള്ളത്. ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിൽ (ഒടിഎ) 49 ആഴ്ചയാണ് പരിശീലന കാലയളവ്. കമ്മീഷൻ ലഭിക്കുന്ന തീയതി മുതൽ ആറ് മാസത്തേക്ക് പ്രൊബേഷനിലായിരിക്കും.

പരിശീലനത്തിന് ശേഷം ലെഫ്റ്റ്‌നന്റ് റാങ്കിലാകും കമ്മീഷന്‍ ചെയ്യപ്പെടുക. തുടര്‍ന്ന് രണ്ട് വര്‍ഷത്തെ സേവനത്തിന് ശേഷം ക്യാപ്റ്റനാകും. പിന്നീട് ആറു വര്‍ഷത്തിന് ശേഷം മേജറാകാനും, 13 വര്‍ഷത്തിനു ശേഷം ലെഫ്റ്റ്‌നന്റ് കേണലാകാനും സാധിക്കും. കേണല്‍, ബ്രിഗേഡിയര്‍, മേജര്‍ ജനറല്‍ തുടങ്ങിയ ഉയര്‍ന്ന റാങ്കുകളിലേക്കും അവസരമുണ്ട്.

പരിശീലന കാലയളവില്‍ 56,100 ആണ് സ്റ്റൈപന്‍ഡ് എന്ന നോട്ടിഫിക്കേഷനില്‍ പറയുന്നു. www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ. ‘ഓഫീസർ എൻട്രി ആപ്ലിക്കേഷൻ/ലോഗിൻ’ ക്ലിക്ക് ചെയ്യുക, തുടർന്ന് ‘രജിസ്ട്രേഷൻ’ ക്ലിക്ക് ചെയ്യുക. നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ചതിനുശേഷം ഓൺലൈൻ രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക.

Related Articles

Back to top button