പാക് ഡ്രോണുകള്‍ വെടിവെച്ചിട്ടതെങ്ങനെ?.. വിഡിയോ പങ്കിട്ട് ഇന്ത്യന്‍ ആര്‍മി…

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ആകാശത്ത് പാകിസ്ഥാന്‍ ഡ്രോണ്‍ നിര്‍വീര്യമാക്കുന്നതിന്റെ വിഡിയോ പങ്കിട്ട് ഇന്ത്യന്‍ ആര്‍മി. മെയ് 8, 9 തീയതികളിലെ രാത്രിയില്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും നടന്ന പാക് ആക്രമണത്തെ സൈന്യം പ്രതിരോധിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ ഇന്ത്യന്‍ ആര്‍മിയുടെ എക്‌സ് ഹാന്‍ഡിലിലാണ് പുറത്തുവന്നത്.

പാകിസ്ഥാന്‍ സായുധ സേന ‘ഡ്രോണുകളും മറ്റ് യുദ്ധോപകരണങ്ങളും ഉപയോഗിച്ച് ആക്രമണങ്ങള്‍’ നടത്തിയതായും ഇന്ത്യന്‍ സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചയായും ഇന്ത്യന്‍ ആര്‍മി പ്രസ്താവനയില്‍ പറഞ്ഞു

50ലധികം പാകിസ്ഥാന്‍ ഡ്രോണുകള്‍ ഇന്ത്യ വെടിവെച്ചിട്ടതായാണ് റിപ്പോര്‍ട്ട്. മെയ് 08, 09 തീയതികളില്‍ രാത്രിയില്‍ പാകിസ്ഥാന്‍ സായുധ സേന പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഡ്രോണുകളും മറ്റ് യുദ്ധോപകരണങ്ങളും ഉപയോഗിച്ചാണ് ആക്രമണങ്ങള്‍ നടത്തിയത്.ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക് സൈന്യം നിരവധി തവണ വെടിനിര്‍ത്തല്‍ കാരാറുകള്‍ ലംഘിച്ചു.പാക് ഡ്രോണുകളെ പൂര്‍ണമായും തകര്‍ക്കാനായതായും ശക്തമായി തിരിച്ചടിച്ചതായും ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു

Related Articles

Back to top button