ഇന്ത്യൻ സൈന്യം അഭിമാനം…ഇതാണ് ഞങ്ങളുടെ മറുപടി…എൻ രാമചന്ദ്രന്റെ മകൾ ആരതി…

കൊച്ചി: പഹൽ​ഗാം ഭീകരാക്രമണത്തിന് ‘ഓപ്പറേഷൻ സിന്ദൂരി’ലൂടെ ഇന്ത്യ നൽകിയ മറുപടി അഭിമാനകരമെന്ന് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ രാമചന്ദ്രന്റെ മകൾ ആരതി. വാ‍ർത്ത കേട്ടപ്പോൾ സന്തോഷം തോന്നിയെന്നും ഇന്ത്യൻ സൈന്യം അഭിമാനമാണെന്നും ആരതി .

‘നമുക്ക് വേണ്ടി രാജ്യം ഇത് ചെയ്യുന്നുവെന്നത് സന്തോഷകരമാണ്. നമ്മുടെ മണ്ണിലാണ് ഞങ്ങൾ നിന്നിരുന്നത്. ആ മണ്ണിലാണ് അവ‍ർ വന്ന് ഒരു ദയയുമില്ലാതെ നിരപരാധകളെ കൊന്നുകളഞ്ഞത്. ഇതുപോലെ ഇന്ത്യ തിരിച്ചടിക്കണം. എനിക്കടക്കം ഉണ്ടായ നഷ്ടം നികത്താനാകില്ല. കണ്ട കാഴ്ചകൾ മറക്കാനാകില്ല. പക്ഷേ, ഇന്ത്യക്കാരി എന്നതിൽ ഇപ്പോൾ ഞാൻ അഭിമാനിക്കുന്നു. പ്രധാനമന്ത്രിയുടെ വാക്കുകൾ വിശ്വസിക്കുന്നു, ആരതി കൂട്ടിച്ചേർത്തു.

Related Articles

Back to top button