2025ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യ നേടുമെന്ന് രാജ്കുമാര്‍ ശര്‍മ…
ഇന്ത്യന്‍ താരം വിരാട് കോലി തന്റെ ഫോം തുടര്‍ന്നാല്‍ 2025ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യ നേടുമെന്ന് അദ്ദേഹത്തിന്റെ ബാല്യകാല പരിശീലകന്‍ രാജ്കുമാര്‍ ശര്‍മ. നാളെ ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഫൈനല്‍. ഉച്ചയ്ക്ക് രണ്ട് മണിക്ക് മത്സരത്തിന് ടോസ് വീഴും. വര്‍ഷങ്ങളായി ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യ ഒരു ട്രോഫി കൊതിക്കുന്നുണ്ട്. 2013ല്‍ ചാംപ്യന്‍സ് ട്രോഫി നേടിയ ശേഷം ഇന്ത്യക്ക് ഏകദിനത്തില്‍ ഒരു ഐസിസി കിരീടം കിട്ടിയിട്ടില്ല. കിരീട വരള്‍ച്ചയ്ക്ക് അറുതിയിടാന്‍ കൂടിയാണ് ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ ഇറങ്ങുന്നത്.