‘ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും’; പ്രഖ്യാപിച്ച് പാകിസ്ഥാൻ

ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരെ കളിക്കില്ലെന്നു പ്രഖ്യാപിച്ച് പാകിസ്ഥാൻ സർക്കാർ. ടൂർണമെന്റിൽ കളിക്കുമെന്നും എന്നാൽ ഇന്ത്യയുമായി മത്സരിക്കാൻ ഇറങ്ങില്ലെന്നുമാണ് ഇപ്പോൾ പാകിസ്ഥാൻ നിലപാട് എടുത്തിരിക്കുന്നത്. പാക് സർക്കാർ സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇന്ത്യക്കെതിരായ പോരാട്ടം ബഹിഷ്‌കരിക്കുന്നതായി വ്യക്തമാക്കിയത്. ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്നു പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് തീരുമാനം. പാകിസ്ഥാൻ ടൂർണമെന്റ് ബഹിഷ്‌കരിക്കുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് നിർണായക പ്രഖ്യാപനം.

‘ഐസിസി ടി20 ലോകകപ്പിൽ പങ്കെടുക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനു ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് പാകിസ്ഥാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഫെബ്രുവരി 15നു ഇന്ത്യക്കെതിരെ മത്സരിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം കളത്തിലിറങ്ങില്ല’- സർക്കാർ വ്യക്തമാക്കി.

Related Articles

Back to top button