ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ വിജയത്തിലേക്ക്…
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലൂടെ ഫോമിലേക്ക് തിരിച്ചെത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. കട്ടക്ക്, ബരാബതി സ്റ്റേഡിയത്തില്‍ 77 പന്തില്‍ താരം സെഞ്ചുറി പൂര്‍ത്തിയാക്കി. 119 റണ്‍സെടുത്ത താരം പിന്നീട് പുറത്തായി. ശ്രേയസ് അയ്യര്‍ (31), അക്സര്‍ പട്ടേല്‍ (0) എന്നിവരാണ് ക്രീസില്‍. 305 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 30 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെടുത്തിട്ടുണ്ട്. രോഹിത്തിന് പുറമെ ശുഭ്മാന്‍ ഗില്‍ (60), വിരാട് കോലി (5) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.