ഇറാൻ യുദ്ധക്കപ്പലിന് ഇന്ത്യ കൊച്ചിയിൽ അഭയം നൽകി….

കൊച്ചി: വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ. ഐആർഐസ് ലാവൻ എന്ന കപ്പലാണ് കൊച്ചിയിലുള്ളത്. ഇതിൽ 183 നാവികരുണ്ട്. മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്. കപ്പൽ ഏറ്റെടുക്കണമെന്നു ആവശ്യപ്പെട്ട് ഇറാൻ ഇന്ത്യയെ ഫെബ്രുവരി 28നു സമീപിച്ചിരുന്നു. പിന്നാലെയാണ് കപ്പൽ നാലിന് കൊച്ചിയിൽ നങ്കൂരമിട്ടത്. കപ്പലിലെ 183 നാവികരെ കൊച്ചിയിലെ നാവിക കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
നേരത്തെ നാവികാഭ്യാസത്തിനെത്തിയ ഐആർഐസ് ദേന എന്ന കപ്പൽ അമേരിക്ക ആക്രമണത്തിൽ തകർത്തിരുന്നു. നവികാഭ്യാസത്തിനെത്തിയ മൂന്നാം ഇറാൻ കപ്പലാണിത്. അന്താരാഷ്ട്ര കപ്പൽ ചാലിലേക്ക് കടന്നാൽ യുഎസ് ആക്രമിക്കുമെന്നതിനാലാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത് എന്നാണ് വിവരം.
കപ്പലിനു സാങ്കേതിക തകരാറുണ്ടെന്നു വിവരങ്ങളുണ്ട്. സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന ആവശ്യം ഇറാൻ ഇന്ത്യക്കു മുന്നിൽ വച്ചത്. യുദ്ധം തുടങ്ങിയ ഫെബ്രുവരി 28നാണ് ഇറാൻ സമീപിച്ചത്. ഈ മാസം ഒന്നാം തീയതിയോടെയാണ് ഇന്ത്യ കപ്പലിനു നങ്കൂരമിടാൻ അനുമതി നൽകിയത്. പിന്നാലെയാണ് നാലിന് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്.



