ഈ രാജ്യങ്ങളിൽ നിന്നുള്ള ഭക്ഷ്യ ഇറക്കുമതി നിരസിച്ച് ഇന്ത്യ…
നിലവാരമില്ലാത്ത ഭക്ഷ്യ ഇറക്കുമതിക്കെതിരെ കർശന നടപടി സ്വീകരിച്ച് ഇന്ത്യ. ചൈന, ജപ്പാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള ആപ്പിൾ, നട്‌സ്, ലഹരിപാനീയങ്ങൾ, തുടങ്ങിയ ഇനങ്ങളുടെ ഇറക്കുമതിക്കെതിരെയാണ് നടപടി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നതിൽ ഈ ഉൽപ്പന്നങ്ങൾ പരാജയപ്പെട്ടതായാണ് വ്യക്തമാക്കുന്നത്.