മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 13കാരിയെ പിന്തുടർന്നെത്തി… ബാത്ത്റൂമിൽ വെച്ച് പീഡിപ്പിച്ചു…

ചികിത്സയിലുള്ള പതിമൂന്നുകാരി ആശുപത്രിയിൽ പീഡനത്തിനിരയായി. മീററ്റിലെ ലാലാ ലജ്പത് റായ് മെഡിക്കൽ കോളേജിൽ വെച്ചാണ് സംഭവം. മെഡിക്കൽ കോളേജിലെ ഓര്‍ത്തോ വിഭാഗത്തിൽ ചികിത്സയിലായിരുന്ന 13കാരിയെ ബാത്ത്റൂമിൽ വെച്ചാണ് പീഡനത്തിനിരയാക്കിയത്.

സംഭവത്തിൽ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരനായ രോഹിത്ത് (20) പിടിയിലായി. ബാത്‌റൂമിലേക്ക് പോയ പെൺകുട്ടിയെ പിന്തുടർന്ന് എത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം രാവിലെ സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി രോഹിത് കുമാറിനെ പൊലീസ് പിടികൂടുകയായിരുന്നു.

ജനറൽ വാര്‍ഡിൽ 13കാരിക്കൊപ്പം അമ്മയാണ് കൂടെയുണ്ടായിരുന്നത്. സംഭവം നടക്കുമ്പോല്‍ അമ്മ വാര്‍ഡിൽ ഉറങ്ങുകയായിരുന്നു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി മെഡിക്കൽ കോളേജ് ആശുപത്രി പ്രിന്‍സിപ്പിൽ അറിയിച്ചു. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ആശുപത്രിയിലെ സുരക്ഷയ്ക്കായി 42 വാര്‍ഡുകളിലും മൂന്നു ഷിഫ്റ്റുകളിലായി വിമുക്ത ഭടന്മാരെ നിയമിച്ചിട്ടുണ്ടെന്നും രോഗിയെ കാണാനെത്തുന്നവരെയടക്കം പരിശോധിച്ചശേഷമാണ് കടത്തിവിടാറുള്ളതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു

Related Articles

Back to top button