ജൂലൈ ഒമ്പതിന് സംയുക്ത പണിമുടക്ക്… പിന്തുണ പ്രഖ്യാപിച്ച് ഇടത് സംഘടനകൾ…
ജൂലൈ ഒമ്പതിലെ സംയുക്ത തൊഴിലാളി സംഘടനകളുടെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഇടത് സംഘടനകൾ. കേന്ദ്ര തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് പണിമുടക്ക്. ലേബർ കോഡ് പിൻവലിക്കുക, അടിസ്ഥാന അവകാശങ്ങൾ നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളും പണിമുടക്കിൽ ഉന്നയിക്കും. മെയ് 20 നാണ് കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്‍റെ നേതൃത്വത്തിൽ പണിമുടക്ക് നടത്താൻ നിശ്ചയിച്ചിരുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം രാജ്യത്തുടനീളമുള്ള സാഹചര്യം കണക്കിലെടുത്താണ് പണിമുടക്ക് ജൂലൈ ഒമ്പതിലേക്ക് മാറ്റിയത്