രാഹുൽ വിഷയത്തില്‍ രാജ്യസഭയിലും വാക് പോര്, ജെബി മേത്തറെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ രാജ്യസഭയിലും വാക് പോര്. ഇടത് എംപിമാരെ എതിര്‍ത്ത ജയറാം രമേശ് രമേശിനോട് ഒരു സിപിഐ നേതാവിന്‍റെ പേര് പറഞ്ഞാല്‍ ഒരു ലക്ഷം രൂപ തരാമെന്ന് സന്തോഷ് കുമാര്‍ എംപി വെല്ലുവിളിച്ചു. ജോലി സ്ഥലത്തെ ലൈംഗിക പീഡനങ്ങള്‍ക്കെതിരെ സ്വാകാര്യ ബില്ലവതരിപ്പിച്ച കോണ്‍ഗ്രസ് എംപി ജെബി മേത്തറെ രാഹുല്‍ വിഷയം പരാമര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ് എംപി പരിഹസിച്ചു. പോക്സോ ബില്ലില്‍ ഭേദഗതി, തൊഴിലിടങ്ങളിലെ ലൈംഗിക പീഡനത്തിനെതിരായ പുതിയ നിയമ നിര്‍മ്മാണം തുടങ്ങിയുള്ള സ്വകാര്യ ബില്ലവതരണ വേളയിലായിരുന്നു രാഹുല്‍ മാങ്കൂട്ടത്തലിന്‍റെ ചെയ്തികളും രാജ്യസഭയില്‍ ചര്‍ച്ചയായത്. കര്‍ണ്ണാടകത്തിലെ യെദിയൂരപ്പയെ പരോക്ഷമായി പരാമര്‍ശിച്ച സന്തോഷ് കുമാര്‍ എംപി കേരളത്തില്‍ കത്തി നില്‍ക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസുകളും ചൂണ്ടിക്കാട്ടി. പ്രസംഗത്തിലിടപെട്ട കോണ്‍ഗ്രസ് എംപി ജയറാം രമേശ് സിപിഎം സിപിഐ നേതാക്കളുടെയും പേരുകള്‍ പറയുമെന്ന് തിരിച്ചടിച്ചു

Related Articles

Back to top button