പുഷ്‌കർ മേളയിലെ താരമായിരുന്ന പോത്ത് ചത്തു, 21 കോടിയുടെ പോത്തിനെ ഇൻഷുറൻസിനായി കൊന്നതെന്ന് ആരോപണം

രാജസ്ഥാനിലെ നടക്കുന്ന പുഷ്‌കർ മേളയിലെ താരമായിരുന്ന പോത്തിന് ദാരുണാന്ത്യം. വെള്ളിയാഴ്ച പെട്ടന്ന് ആരോഗ്യ നില മോശമായതോടെയാണ് 21 കോടിയിലേറെ വില വരുന്ന പോത്ത് ചത്തത്. വലിയ വിലയുള്ള പോത്തായിരുന്നതിനാൽ പ്രത്യേക സജ്ജീകരണങ്ങളോടെയാണ് പോത്തിനെ പുഷ്കർ മേളയിലെത്തിച്ചത്. പോത്തിന്റെ ആരോഗ്യ നില മോശമായെന്ന് അറിഞ്ഞ് വെറ്റിനറി വിദഗ്ധർ അടക്കം സംഭവ സ്ഥലത്ത് എത്തിയിരുന്നു. ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും അമിതഭാരമുള്ള പോത്തിനെ എഴുന്നേൽപ്പിക്കാൻ കഴിയാതെ വരികയായിരുന്നു. പോത്തിന്റെ ആരോഗ്യം പെട്ടന്ന് മോശമായെന്നാണ് അധികൃതർ വിശദമാക്കുന്നത്. നിലത്ത് വീണ് കിടക്കുന്ന പോത്തിന്റെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. പോത്തിനെ ഇൻഷുറൻസ് അടക്കം ലക്ഷ്യമിട്ട് കെയർ ടേക്കർമാർ വിഷം നൽകിയെന്നതടക്കം ആണ് ഉയരുന്നത്.

Related Articles

Back to top button