ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് എതിരാളികളായി.. ചാംപ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഇത് രണ്ടാം തവണ….
ചാംപ്യന്‍സ് ട്രോഫിയില്‍ ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡ് പോരാട്ടം. ഇന്ന് ലാഹോറില്‍ നടന്ന രണ്ടാം സെമി പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ 50 റണ്‍സിന് പരാജയപ്പെടുത്തിയാണ് ന്യൂസിലാന്‍ഡ് ഫൈനലിലേക്ക് കടന്നത്.കഴിഞ്ഞ ദിവസം നടന്ന ഒന്നാം സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ നാല് വിക്കറ്റിന് കീഴടക്കി ഇന്ത്യ നേരത്തെ തന്നെ കലാശപ്പോരിന് യോഗ്യത നേടിയിരുന്നു.ഇന്ന് നടന്ന മത്സരത്തിൽ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 363 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു.
മാര്‍ച്ച് ഒന്‍പതിന് നടക്കുന്ന കലാശപ്പോരില്‍ ഇന്ത്യയും ന്യൂസിലന്‍ഡും കിരീടത്തിനായി മത്സരിക്കും. ഞായറാഴ്ച ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30നാണ് മത്സരം ആരംഭിക്കുക.
ചാംപ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യ- ന്യൂസിലാന്‍ഡ് ഫൈനലിന് കളമൊരുങ്ങുന്നത്.