ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ടോസ് നഷ്ടം…

ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടം. ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ ബൗളിംഗ് തിരഞ്ഞെടുത്തു. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ഹര്‍ഷിത് റാണയ്ക്ക് പകരം വരുണ്‍ ചക്രവര്‍ത്തി ടീമിലെത്തി. മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ടീമിലെ പേസര്‍മാര്‍. സ്പിന്നര്‍മാരായി വരുണ്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ടീമിലുണ്ട്. റിഷഭ് പന്ത് ഇന്നും ടീമിന് പുറത്തായി. വിക്കറ്റില്‍ പിന്നില്‍ കെ എല്‍ രാഹുല്‍ തുടരും. ന്യൂസിലന്‍ഡ് ഒരു മാറ്റം വരുത്തിയിട്ടുണ്ട്. പരിക്ക് മാറി ഡാരില്‍ മിച്ചല്‍ തിരിച്ചെത്തി. ഡെവോണ്‍ കോണ്‍വെയാണ് പുറത്തായത്. ഇന്ത്യക്ക് തുടര്‍ച്ചയായ 13-ാം തവണയാണ് ഏകദിനത്തില്‍ ടോസ് നഷ്ടമാകുന്നത്. രോഹിത്തിന് മാത്രം തുടര്‍ച്ചയായ 10-ാം തവണ. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

Related Articles

Back to top button