ലോ കോളേജ് ബലാത്സംഗ കേസ്: അറസ്റ്റിലായവരിൽ 2 പേർ വിദ്യാർത്ഥികൾ, ഒരാൾ പൂർവ്വ വിദ്യാർത്ഥി…

കൊൽക്കത്തയിൽ ലോ കോളേജിനകത്ത് നിയമ വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കോളേജിലെ രണ്ട് വിദ്യാർത്ഥികളും ഒരു പൂർവ്വ വിദ്യാർത്ഥിയുമാണ് അറസ്റ്റിലായത് പിടിയിലായവരിൽ ഒരാൾ തൃണമൂൽ കോൺ​ഗ്രസിന്റെ വിദ്യാർത്ഥി സംഘടനയുടെ മുൻ നേതാവാണ്. മമത ബാനർജി കുറ്റവാളികളെ സംരക്ഷിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി

രാജ്യത്തെ നടുക്കി പശ്ചിമ ബം​ഗാളിൽ വീണ്ടും ക്രൂര പീഡനം. സൗത്ത് കൊൽക്കത്തയിലെ സർക്കാർ ലോ കോളേജിലെ വിദ്യാർത്ഥിയാണ് കോളേജിനകത്ത് കൂട്ട ബലാൽസം​ഗത്തിനിരയായത്. ബുധനാഴ്ച രാത്രി 7 മണിക്ക് കോളജിലെത്തിയ വിദ്യാർത്ഥിയെ സുരക്ഷാ ഉദ്യോ​ഗസ്ഥന്റെ മുറിയിൽ വച്ചാണ് മൂന്ന് പ്രതികളും ക്രൂര പീഡനത്തിനിരയാക്കിയത്. ഉപദ്രവിക്കരുതെന്ന് കാല് പിടിച്ചു അപേക്ഷിച്ചിട്ടും പ്രതികൾ പത്ത് മണിവരെ പീഡനം തുടർന്നുവെന്നും എഫ്ഐആറിലുണ്ട്

യുവതിയുടെ പരാതിയിലാണ് കൊൽക്കത്ത പൊലീസ് കേസെടുത്തത്. കോളേജിലെ പൂർവ വിദ്യാർത്ഥിയായ മനോജിത് മിശ്ര, നിലവിൽ കോളേജിൽ പഠിക്കുന്ന 19 കാരൻ സയ്ബ് അഹമ്മദ്, പ്രമിത് മുഖോപാധ്യായ് (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പേരെയും ഇന്ന് കോടതിയിൽ ഹാജരാക്കി. പ്രതികളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു

Related Articles

Back to top button