പെട്രോൾ പമ്പുകൾ വഴി മണ്ണെണ്ണ; നടപടി ലഘൂകരിച്ച് പെട്രോളിയം മന്ത്രാലയം

പെട്രോൾ പമ്പുകൾ വഴിയും റേഷൻ കടകൾ വഴിയും റേഷൻ മണ്ണെണ്ണ വിതരണത്തിന് അനുമതി നൽകി കേന്ദ്രസർക്കാർ. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ ഇന്ധന പ്രതിസന്ധിയെ തുടർന്നാണ് കേന്ദ്ര നീക്കം. വീടുകളിൽ മണ്ണെണ്ണ വേഗത്തിൽ വിതരണം ചെയ്യുന്നതിനായി പെട്രോളിയം സുരക്ഷാ, ലൈസൻസിങ് നിയമങ്ങളിൽ ഇളവ് വരുത്തുകയാണെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

മണ്ണെണ്ണമുക്തമായ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നടപടികൾ ലഘൂകരിച്ചു. എൽപിജി ക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് മണ്ണെണ്ണ വിതരണം ലഘൂകരിച്ചുകൊണ്ട് പെട്രോൾ മന്ത്രാലയത്തിന്റെ നടപടി.

Related Articles

Back to top button