പാക് ആക്രമണം നടക്കുന്നതിനിടെ പാകിസ്ഥാനി പൈലറ്റ് ഇന്ത്യയിൽ പിടിയിൽ…
ജമ്മുവിലും അതിർത്തി സംസ്ഥാനങ്ങളിലും പാകിസ്ഥാൻ ആക്രമണം നടത്തുന്നതിനിടെ പാകിസ്ഥാനി പൈലറ്റ് ഇന്ത്യയിൽ പിടിയിൽ. രാജസ്ഥാനിൽ വെച്ചാണ് പാകിസ്ഥാനി പൈലറ്റിനെ ഇന്ത്യ കസ്റ്റഡിയിലെടുത്തത്.
അതിനിടെ, ജമ്മു, പത്താന്കോട്ട്, ഉദ്ധംപൂർ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണം നടന്നുവെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചുവെന്നും ആളപായമില്ലെന്നും എന്തിനും സജ്ജമെന്നും പ്രതിരോധ മന്ത്രാലം അറിയിച്ചു.