പാകിസ്ഥാന്‍റെ ഒരു കള്ളം കൂടെ പൊളിച്ച് ഇന്ത്യ…
ഓപ്പറേഷൻ സിന്ദൂറില്‍ ഇന്ത്യ വധിച്ച ഭീകരരുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥരുടെ പേര് പുറത്ത് വിട്ട് ഇന്ത്യ. ലഫ്റ്റനന്‍റ് ജനറൽ ഫയാസ് ഹുസൈൻ, മേജർ ജനറൽ റാവു ഇമ്രാൻ, ബ്രിഗേഡിയർ മുഹമ്മദ് ഫുർഖാൻ എന്നീ സൈനിക ഉദ്യോഗസ്ഥർ ഭീകരരുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തുവെന്ന് ഇന്ത്യ വ്യക്തമാക്കി. ഉസ്മാൻ അൻവർ, ശുഹൈബ് അഹമ്മദ് എന്നീ ജനപ്രതിനിധികളും ഈ ചടങ്ങുകളില്‍ പങ്കെടുത്തു. സൈനിക ഉദ്യോഗസ്ഥരുടെ സാന്നിധ്യം പാകിസ്ഥാൻ നിഷേധിച്ചിരുന്നു.
ഭീകരരുടെ സംസ്കാര ചടങ്ങുകളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അതിർത്തി പ്രദേശങ്ങളിലെ വിവിധയിടങ്ങളിൽ നടന്ന ഭീകരരുടെ അന്ത്യകർമ്മങ്ങളിൽ നിരവധി പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥരും ജവാന്മാരും പങ്കെടുത്തതായി ചിത്രങ്ങളിൽ കാണാം.