കിവികളെ തകർത്ത് ഇന്ത്യ.. ന്യൂസിലാൻഡിനെതിരെ 44 റൺസ്…. ഇന്ത്യയ്ക്ക് ഇത് ആവേശജയം…..
ന്യൂസിലാന്‍ഡിനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് ആവേശവിജയം. 44 റണ്‍സിനാണ് കിവിപ്പടയെ ഇന്ത്യ പരാജയപ്പെടുത്തിയത്. 250 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡ് 205ന് ഓൾഔട്ടായി. അഞ്ച് വിക്കറ്റ് എടുത്ത വരുൺ ചക്രവർത്തിയാണ് കിവികളെ എറിഞ്ഞിട്ടത്. മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലേക്ക്.നാലിന് നടക്കുന്ന ഒന്നാം സെമിയിൽ ഇന്ത്യ, ഓസ്ട്രേലിയയെ നേരിടും. 5ന് നടക്കുന്ന രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയുടെ എതിരാളികൾ ന്യൂസിലൻഡ്.