മഹിറാഖാനടക്കമുള്ള പാക് അഭിനേതാക്കളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് നിരോധിച്ച് ഇന്ത്യ…

പാകിസ്താന്‍ അഭിനേതാക്കളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഇന്ത്യയില്‍ നിരോധിച്ചു. മഹിറാഖാന്‍, ഹാനിയ ആമിര്‍ അലി സഫര്‍ തുടങ്ങിയ നടിമാരുടെ അടക്കം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളാണ് നിരോധിച്ചത്. പ്രകോപനപരമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് 16 പാകിസ്താനി യൂട്യൂബ് ചാനലുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് താരങ്ങളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളും സര്‍ക്കാര്‍ നിരോധിച്ചത്.

2017ല്‍ ഷാറൂഖ് ഖാന്‍ അഭിനയിച്ച റഈസ് എന്ന സിനിമയിലൂടെ മഹിറാഖാന്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തിയിരുന്നു. മേരെ ഹംസഫര്‍, കഭി മേ കഭി തും തുടങ്ങിയ പാകിസ്താനി നാടകങ്ങളിലൂടെ ഇന്ത്യന്‍ പ്രേക്ഷകരില്‍ സുപരിചിതയായ നടിയാണ് ഹാനിയ ആമിര്‍. ദുരന്തം എവിടെ നടന്നാലും അത് ദുരന്തമാണെന്നായിരുന്നു പഹല്‍ഗാം ആക്രമണത്തെക്കുറിച്ച് ഹാനിയ പ്രതികരിച്ചത്.

Related Articles

Back to top button