പാകിസ്ഥാന് വീണ്ടും പണി കൊടുത്ത് ഇന്ത്യ.. വ്യോമ മേഖല അടച്ചു.. വിമാനങ്ങൾക്ക് പ്രവേശനമില്ല…
പാകിസ്താനെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ. പാകിസ്ഥാനിൽ നിന്നുള്ള യാത്രാ – സൈനിക വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമമേഖലയിലേക്ക് പ്രവേശനം വിലക്കി. പാകിസ്ഥാനിൽ രജിസ്റ്റർ ചെയ്തതും, പാകിസ്ഥാനിൽ പ്രവർത്തിക്കുന്നതും പാകിസ്ഥാനിൽ ഉടമകളുള്ളതും പാകിസ്ഥാൻ വിമാനക്കമ്പനികൾ ലീസിനെടുത്തതുമായ വിമാനങ്ങൾക്കാണ് വിലക്ക്. പാക് സൈനിക വിമാനങ്ങൾക്കും നിരോധനമുണ്ട്. എന്നാൽ പാകിസ്ഥാൻ വഴി ഇന്ത്യയിലേക്ക് വരുന്ന വിദേശ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമമേഖലയിൽ പ്രവേശിക്കുന്നതിന് വിലക്കില്ല.വിമാനങ്ങള്‍ക്ക് വിലക്കേർപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യൻ തുറമുഖങ്ങളില്‍ നിന്ന് പാക് കപ്പലുകള്‍ക്കും നിരോധനം ഏർപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, തുടർച്ചയായ അഞ്ചാം ദിവസവും അതിർത്തിയില്‍ പാകിസ്താന്റെ പ്രകോപനം തുടരുകയാണ്.
കുപ്വാരയിലും ബാരമുള്ളയിലും രാജ്യാന്തര അതിർത്തിയോട് ചേർന്നുള്ള അഗ്നൂരിലും പാക് പോസ്റ്റുകളില്‍ നിന്ന് വെടിവെപ്പ് ഉണ്ടാവുകയും ശക്തമായി ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു.