ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര..ടീമിൽ സഞ്ജു സാംസൺ..ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു….

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ഇടംപിടിച്ചുജിതേഷ് ശര്‍മയും ടീമിലുണ്ട്. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.രമണ്‍ദീപ് സിങ്ങും വിജയകുമാര്‍ വൈശാഖുമാണ് ടീമിലെ പുതുമുഖങ്ങള്‍. പരിക്കുള്ള മായങ്ക് യാദവ് പുറത്തായി. നാല് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പര നവംബര്‍ എട്ടിനാണ് ആരംഭിക്കുന്നത്.

ടീം: സൂര്യകുമാർ യാദവ്‌, അഭിഷേക്‌ ശർമ, സഞ്ജു സാംസൺ, റിങ്കു സിങ്‌, തിലക് വർമ്മ, ജിതേഷ് ശർമ്മ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രമൺദീപ് സിങ്‌, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ്‌, വിജയ്കുമാർ വൈശാഖ്, അവേഷ് ഖാൻ , യാഷ് ദയാൽ.

Related Articles

Back to top button