പാകിസ്താന് സാമ്പത്തിക സഹായം നൽകരുത്.. വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന് ഇന്ത്യ…
പാകിസ്താന് സാന്പത്തിക സഹായം നൽകരുതെന്ന് ഇന്ത്യ. ഐഎംഎഫ് വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. സാമ്പത്തിക സഹായം പാകിസ്താൻ ഭീകരവാദത്തിന് ഉപയോഗിക്കുന്നുവെന്നാണ് ഇന്ത്യയുടെ ആരോപണം. പാകിസ്താന് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള 7 ബില്യൺ ബെയ്ൽഔട്ട് പാക്കേജിന്റെ അടുത്ത ഗഡുവായി 10,000 കോടി രൂപ അനുവദിക്കുന്നതിനായി ഐഎംഎഫിന്റെ ഡയറക്ടർ ബോഡി യോഗം ചേർന്നത്.
ഈ യോഗത്തിലാണ് ഇന്ത്യ ശക്തമായി എതിർപ്പ് ഉന്നയിച്ചത്. ഈ പണം ഐഎംഎഫിന്റെ മാനദണ്ഡങ്ങൾ അനുസരിച്ചല്ല പാകിസ്താൻ ചിലവഴിക്കുന്നതെന്നും ഒരു കാരണവശാലും പണം അനുവദിക്കരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യ അടുത്തിടെ നടത്തിയ സൈനിക ആക്രമണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.