വിമതനുമല്ല, അപരനുമല്ല….ഇതെൻ്റെ പ്രതിഷേധം…ചേലക്കരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി ഹരിദാസൻ…
ചേലക്കരയിൽ തിരഞ്ഞെടുപ്പ് ചൂടു പിടിക്കുന്നതിനിടെ സ്വതന്ത്ര സ്ഥാനാർത്ഥി ഹരിദാസനും വിവാദങ്ങളിൽ നിറയുകയാണ്. ഹരിദാസൻ വിമതനാണോ അപരനാണോ സ്വതന്ത്രനാണോ എന്നത് സംബന്ധിച്ച് കോൺഗ്രസ് സിപിഐഎം തർക്കങ്ങൾ നിലനിൽക്കെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹരിദാസൻ. താൻ സ്വതന്ത്ര സ്ഥാനാർത്ഥിയാണെന്നും സ്ഥാനാർത്ഥിത്വം പ്രതിഷേധ സൂചകമാണെന്നും ഹരിദാസൻ.
സിഐടിയു പ്രവർത്തകനാണ്. സ്വതന്ത്രനാണ്. ഈ സ്ഥാനാർത്ഥിത്വം എന്റെ പ്രതിഷേധമാണ്. അഞ്ച് വർഷം ഭരിച്ച രമ്യ ഹരിദാസിനോടുള്ള പ്രതിഷേധമാണ്. എന്റെ പേര് ഹരിദാസൻ എന്നാണ്. സ്ഥാനാർത്ഥിത്വത്തിൽ ആ പേര് കാണുമല്ലോ. രമ്യയുടെ അപരനായി മത്സരിക്കാനാണ് ഒരുങ്ങുന്നത്’, ഹരിദാസൻ പറഞ്ഞു .
മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി യു ആർ പ്രദീപ് മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹരിദാസൻ പറഞ്ഞു. ജയിക്കാനല്ലേ മത്സരിക്കുന്നത് എന്ന ചോദ്യത്തിന് സ്ഥാനാർത്ഥിത്വം തന്റെ പ്രതിഷേധമാണെന്ന് ഹരിദാസൻ ആവർത്തിച്ചു.




