രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായ അതിക്രമവും ന്യൂനപക്ഷ വിവേചനവും വര്‍ദ്ധിക്കുന്നതായി കണക്കുകള്‍.. ഏറ്റവും കൂടുതൽ യുപിയിൽ…

രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരായ അതിക്രമവും ന്യൂനപക്ഷ വിവേചനവും വര്‍ദ്ധിക്കുന്നതായി കണക്കുകള്‍. 2024ല്‍ മാത്രം ക്രൈസ്തവര്‍ക്കെതിരെ 640 അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ അക്രമ സംഭവങ്ങളും ഉണ്ടായത്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് 2024ൽ മാത്രം ആക്രമണം, ബഹിഷ്‌കരണം, പള്ളികൾക്ക്‌ നേരെയുള്ള അതിക്രമങ്ങൾ, പ്രാർഥനാ യോഗങ്ങൾ തടസ്സപ്പെടുത്തൽ തുടങ്ങി 640 സംഭവങ്ങളുണ്ടായതായി ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ റിലീജിയസ് ലിബർട്ടി കമ്മീഷൻ പറയുന്നു.മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തില്‍ ആറു ശതമാനം വര്‍ധന. ദിനംപ്രതി ശരാശരി നാലോ അധികമോ പാസ്റ്റര്‍മാര്‍ ആക്രമിക്കപ്പെടുന്നു. ബിജെപിയുടെയും ആര്‍എസ്എസിന്റെയും നേതൃത്വത്തിലാണ് അക്രമങ്ങളെന്ന് ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണിന്റെ 2025ലെ ഗ്ലോബല്‍ പെര്‍സിക്യൂഷന്‍ ഇന്‍ഡെക്‌സ് കണ്ടെത്തി.

മതപരിവർത്തന നിയമങ്ങൾ ഉപയോഗിച്ച്‌ ക്രിസ്‌ത്യാനികളെ അടിച്ചമർത്തുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.ജനസംഖ്യയുടെ 2.3 ശതമാനം മാത്രം വരുന്ന ക്രൈസ്‌തവ ന്യൂനപക്ഷങ്ങൾ രാജ്യത്ത്‌ വലിയതോതിൽ വിവേചനം നേരിടുന്നതായും റിപ്പോർട്ടിൽ പറയുന്നു.

Related Articles

Back to top button