ബെവ്കോ ഔട്ട് ലെറ്റിൽ കുട്ടിയെ വരിനിർത്തിയ സംഭവം…അച്ഛന് ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം..
പാലക്കാട് പട്ടാമ്പി കരിമ്പനക്കടവിലെ ബെവ്കോ ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ കുട്ടിയെ കൊണ്ടുവന്ന സംഭവത്തിൽ അച്ഛന് ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. ഞാങ്ങാട്ടിരി സ്വദേശിയാണ് മദ്യം വാങ്ങാനെത്തി മകളെ വരി നിർത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. മദ്യം വാങ്ങാനായി ക്യൂവിൽ നിന്നവ൪ പകർത്തിയ ദൃശ്യം പ്രചരിച്ചതോടെയാണ് പൊലീസ് നടപടി. പരാതി ലഭിക്കാത്തതിനാൽ മറ്റു നടപടികൾ ആലോചിച്ച് തീരുമാനിക്കും.
ക്യൂവിലുണ്ടായിരുന്നവർ ചോദ്യം ചെയ്തിട്ടും പെൺകുട്ടിയെ മാറ്റാൻ തയാറായില്ലെന്നും ദൃക്സാക്ഷികൾ പറയുന്നു. പത്ത് വയസ് പ്രായം തോന്നിക്കുന്ന കുട്ടിയെയാണ് വരിയിൽ നിർത്തിയത്. ഇന്നലെ രാത്രി വൈകിട്ട് 8 മണിയോടെയാണ് സംഭവം. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച് പൊലീസ് പ്രാഥമിക അന്വേഷണം നടത്തുകയാണ്